കഥകളി ആചാര്യന്‍ ശ്രീ വി പി രാമക്ര്ഷ്ണന്‍ നായര്‍ അനുസ്മരണം : കഥകളി രംഗത്തെ സമാനതകള്‍ ഇല്ലാത്ത വ്യക്തിത്വത്തിനുടമയായ ശ്രി വി. പി രാമക്ര്ഷ്ണന്‍ നായരെ അനുസ്മരീക്കുന്നു. പെരിങ്ങോട് കഥകളി പ്രമോഷന്‍ സൊസൈറ്റിയുടെ മഞ്ജുതര 2013-14 ന്റ്റെ ഭാഗമായാണു രാമക്രിഷ്ണന്‍ നായര്‍ അനുസ്മരണം. സെപ്തംബര്‍ 5നു വ്യാഴാഴ്ച വൈകുന്നേരം 4.30 നു പെരിങ്ങോട് സ്കൂള്‍ ശതാബ്ദിമന്ദിരത്തില്‍ വച്ച് നാഗലശ്ശേരി പഞ്ചായത്ത് പ്രസീഡണ്ട് ശ്രീ . കെ പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡണ്ട് ശ്രീ കെ എം എസ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീ എം.പ്.എസ്.നമ്പൂതിരിപ്പാട്,ഗുരു നാരായണ സ്വാമി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.എം ശിവശങ്കരന്‍ സ്വാഗതവും, സൊസൈറ്റി സെക്രട്ടറി ടി .രാജീവ് നന്ദിയും പറയൌം. യോഗത്തില്‍ വച്ച് ഈ വര്‍ഷത്തെ രാമക്രിഷ്ണന്‍ നായര്‍ സ്മാരക പുരസ്കാരം കഥകളി നടന്‍ ശ്രീ പരിയാനമ്പറ്റ ദിവാകരനു സമര്‍പ്പിക്കും. കഥകളി നടന്‍ ശ്രീ കോട്ടക്കല്‍ ഗോപി നായര്‍ ആണു ഉപഹാരം ശ്രീ പരിയാനമ്പറ്റ ദിവാകരനു സമര്‍പ്പിക്കുന്നത്.തുടര്‍ന്നു നടക്കുന്ന ദക്ഷയാഗം കഥകളിയില്‍,സര്‍വശ്രീ പീശപ്പിള്ളി രാജീവ് ,കലാനിലയം ദാമൊദരന്‍,ഹരിപ്രിയ നമ്പൂതിരി,കാവുങ്ങല്‍ ദിവാകരന്‍,കലാമണ്‍ദലം നീരജ്(വേഷം)പാലനാട് ദിവാകരന്‍,നെഡുമ്പള്ളി രാം മോഹന്‍(പാട്ട്)കലാമണ്ഡലം ബാലസുന്ദരന്‍,കലാമണ്ഡലം ശ്രീഹരി(ചെണ്ട),കലാമണ്ഡലംകുട്ടിനാരായണന്‍,സദനം ഭരതരാജന്‍,കലാമണ്ഡലം ഉന്നിക്രിഷ്ണന്‍(മദ്ദളം)ശില്പി ജനാര്‍ദ്ദനന്‍ (ചുട്ടി) എന്നിവര്‍ പങ്കെടുക്കും
No comments:
Post a Comment