ഹൈദരാലിയുടേ ശിഷ്യന് തിരൂര്‍ നമ്പീശന്‍ സ്മാരക പുരസ്കാരം
കലാനിലയം രാജീവനു പുരസ്ക്കാരം
പെരിങ്ങോട് : കലാമണ്ഡലം തിരൂര്‍ നമ്പീശന്‍ സ്മാരക പുരസ്കാരം 2013 കലാനിലയം രാജീവനു സമ്മാനിക്കും . പ്രശസ്ത കഥകളി ഗായകന്‍ കലാമണ്ഡലം ഹൈദരാലിയുടെ ശിഷ്യന്‍ ആണു ശ്രീ കലാനിലയം രാജീവ്. ഹൈദരാലിയും തിരൂര്‍ നമ്പീശനും കലാമണ്ഡലം സഹപാഠികാായിരുന്നു എന്നത് ഇത്തവണത്തെ പുരസ്കാരത്തിന്റെ പ്രത്യേകതയാണു. ശ്രീ കലാനിലയം രാജീവന്‍ 1969ല്‍ ആലുവക്കടുത്ത് വാഴക്കുളത്ത് ജനിച്ചു. കഥകളി സംഗീതത്തിലെ ആദ്യ ഗുരു കലാ. ബാലചന്ദ്രന്‍. ഉണ്ണായി വാരിയര്‍ സ്മാരക കലനിലയത്തില്‍ കലാ .രാജേന്ദ്രന്‍, കലാ. നാരായണന്‍ എമ്പ്രാന്തിരി എന്നിവരുടെ കീഴില്‍ 6 വര്‍ഷം അഭ്യസനം പൂര്‍ത്തിയാക്കി. തുടര്‍ന്നു കലാ . ഹൈദരാലിയുടെ കീഴില്‍ അഭ്യസിച്ചു. കേരളത്തിനകത്തും പുറത്തും കളിയരങ്ങുകളില്‍ സജീവമായ ശ്രീ രാജീവന്‍ വിദേശരാജ്യങ്ങളിലും കഥകളി സംഗീതം അവതരിപ്പിച്ചു. കലാ. ഹൈദരാലി സ്മാരക പുരസ്കാരം ഉള്‍പ്പെടെ ബഹുമതികള്‍ക്കു പുറകെ തിരൂര്‍ നമ്പീശന്‍ സ്മാരക പുരസ്കാരവും ലഭിക്കുന്നു. ഇപ്പോള്‍ കലാനിലയം അധ്യാപകനാണു. പെരിങ്ങോറ്റ് കഥകളി പ്രമൊഷന്‍ സൊസൈറ്റിയാണു പുരസ്കാരം നല്‍കുന്നത്. തിരൂര്‍ നമ്പീശന്‍ ചരമദിനം ആയ ആഗസ്ത് പത്തിനു വൈകീട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് ശ്രീ രാജീവനു പുരസ്കാരം സമ്മാനിക്കും.
No comments:
Post a Comment