തിരൂർ നമ്പീശൻ സ്മാരക കഥകളി സംഗീത മത്സരം :ഒന്നാം സ്ഥാനം സ്നേഹയ്ക്ക്
പെരിങ്ങോട് :തിരൂർ നമ്പീശൻ സ്മാരക കഥകളി സംഗിത മത്സരത്തിൽ , നളചരിതം ഒന്നാം ദിവസം കഥയിലെ "പ്രീതി പൂണ്ടരുളുകയേ " എന്ന പദം പാടി സ്നേഹ ഒന്നാം സ്ഥാനം കരസ്ഥമാക്കി . പാലക്കാട് ജില്ലയിലെ കുമാരനല്ലൂർ ഗവണ്മെന്റ് ഹൈ സ്കളിൽ വിദ്യാർഥിനി ആയ സ്നേഹ കഴിഞ്ഞ വർഷത്തിൽ സംസ്ഥന കലോത്സവത്തിലും കഥകളിസംഗീതത്തിൽ ഒന്നാം സ്ഥാനം. നേടിയിരുന്നു .അദ്ധ്യാപകൻ ആയ പി.എൻ .ദിവാകരന്റെയും,വി.ആർ .സിനധുവിന്റെയും മകളായ സ്നേഹ ,പാലനാട് ദിവാകരന്റെയും ദീപ പാലനാടിന്റെയും കീഴിൽ ആണ് സംഗീതം അഭ്യസിക്കുന്നത് പെരിങ്ങോട് കഥകളി പ്രമോഷൻ സൊസൈറ്റിയുടെ മജുതര 2 0 1 3 -1 4 ന്റെ ഭാഗമായി ആഗസ്റ്റ് 10 നു പെരിങ്ങോട് വച്ച് നടന്ന തിരൂർ നമ്പീശൻ അനുസ്മരണത്തിനോടനുബന്ധിച്ച് നടത്തിയ കഥകളി സംഗീത മത്സരം ഉന്നത നിലവാരം പുലർത്തി .പ്രീതി പൂണ്ടരുളുകയേ,മറി മാൻ കണ്ണി , ഘോരവിപിനം,വണ്ടാർകുഴലീ ബാലേ ,ദാനവാരി തുടങ്ങിയ പദങ്ങൾ ആയിരുന്നു വേദിയിൽ നിറഞ്ഞു നിന്നത് .നാഗലശ്ശേരി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.രാമചന്ദ്രൻ സംഗീതമൽസരം ഉദ്ഘാടനം ചെയ്തു .ശ്രീ.കെ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു . കഥകളി ആചാര്യൻ കോട്ടക്കൽ ഗോപിനായർ സമ്മാനദാനം നിർവഹിച്ചു .പ്രൊ.കെ വിജയകുമാർ സ്വാഗതവും സുരേഷ് നന്ദിയും രേഖപ്പെടുത്തി

No comments:
Post a Comment