പരിയാനമ്പറ്റ ദിവാകരനു പുരസ്കാരം : ഈ വര്‍ഷത്തെ വി. പി രാമക്രിഷ്ണന്‍ നായര്‍ സ്മാരക പുരസ്കാരം കഥകളി നടന്‍ ശ്രീ .പരിയാനമ്പറ്റ ദിവാകരനു സമര്‍പ്പിക്കുന്നു. തനതായ അഭിനയസമ്പ്രദായത്തിലൂടെ കഥകളി പ്രേമികളുടെ പ്രശംസക്കു പാത്രമായ ഈ അനുഗ്ര്ഹീത നടന്‍ മൂന്നു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിനകത്തും പുറത്തുമുള്ള കളിയരങ്ങുകളില്‍ ശോഭിച്ചു നില്‍ക്കുന്നു. ഇദ്ദേഹത്തിന്റെ താടിവേഷങ്ങള്‍ ആസ്വാദര്‍ക്കു ഏറ്റവും പ്രിയപ്പെട്ടതാണു. .എട്ടാം വയസ്സുമുതല്‍ പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ കഥകളി അഭ്യസനം തുടങ്ങിയ ഇദ്ദെഹം പിന്നീട് കേരള കലാമണ്ഡലത്തിലും അഭ്യസിച്ചുശ്രീ . കീഴ്പടംകുമാരന്‍ നായര്‍,ശ്രീ. സദനം ബാലക്രിഷ്ണന്‍,ശ്രീ. വാഴേങ്കട വിജയന്‍,ശ്രീ. കലാമണ്ഡലം ഗോപി,ശ്രീ. സദനം ക്ര്ഇഷ്ണന്‍ കുട്ടി,ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍,ശ്രീ. കലാമണ്ഡലം കെ.ജി.വാസുദേവന്‍,എന്നിവരാണു ഗുരുനാഥന്മാറ്.ശ്രീ. കലാമണ്ഡലം നീളകണ്ഠന്‍ നമ്പീശനും ശ്രീ. സദനം ക്രിഷ്ണന്‍ കുട്ടിയും ആയിരുന്നു പരിയാനമ്പറ്റയിലെ താടിവേഷക്കാരനെ ആദ്യമായി തിരിച്ചറിഞ്ഞത്. ................1959 മെയ് 9നു .പെരിങ്കന്നൂര്‍ (പാലക്കാട് ജില്ല) പരിയാനമ്പറ്റ മനയില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്.( അദ്ദേഹം പ്രസിദ്ധനായ നാടക നടന്‍, മജീഷ്യന്‍, സിനിമാ നടന്‍, എകാഭിനയം എന്ന നിലയിലോക്കെ ശോഭിച്ചിരുന്നു. മാജിക്കില്‍ പ്രൊഫസ്സര്‍ വാഴകുന്നത്തിന്റെ ശിഷ്യനായിരുന്നു ശ്രീ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്). ശ്രീദേവി അന്തര്‍ജ്ജനമാണ് ശ്രീ ദിവാകരന്റെ അമ്മ. ഭാര്യ:ഉഷ, മക്കള്‍ ശ്രീജേഷ്, ശ്രീഷ
കലയുടെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഗ്രാമീണതയിലേക്കു സ്വാഗതം .
Saturday, August 31, 2013
കഥകളി ആചാര്യന്‍ ശ്രീ വി പി രാമക്ര്ഷ്ണന്‍ നായര്‍ അനുസ്മരണം : കഥകളി രംഗത്തെ സമാനതകള്‍ ഇല്ലാത്ത വ്യക്തിത്വത്തിനുടമയായ ശ്രി വി. പി രാമക്ര്ഷ്ണന്‍ നായരെ അനുസ്മരീക്കുന്നു. പെരിങ്ങോട് കഥകളി പ്രമോഷന്‍ സൊസൈറ്റിയുടെ മഞ്ജുതര 2013-14 ന്റ്റെ ഭാഗമായാണു രാമക്രിഷ്ണന്‍ നായര്‍ അനുസ്മരണം. സെപ്തംബര്‍ 5നു വ്യാഴാഴ്ച വൈകുന്നേരം 4.30 നു പെരിങ്ങോട് സ്കൂള്‍ ശതാബ്ദിമന്ദിരത്തില്‍ വച്ച് നാഗലശ്ശേരി പഞ്ചായത്ത് പ്രസീഡണ്ട് ശ്രീ . കെ പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡണ്ട് ശ്രീ കെ എം എസ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീ എം.പ്.എസ്.നമ്പൂതിരിപ്പാട്,ഗുരു നാരായണ സ്വാമി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.എം ശിവശങ്കരന്‍ സ്വാഗതവും, സൊസൈറ്റി സെക്രട്ടറി ടി .രാജീവ് നന്ദിയും പറയൌം. യോഗത്തില്‍ വച്ച് ഈ വര്‍ഷത്തെ രാമക്രിഷ്ണന്‍ നായര്‍ സ്മാരക പുരസ്കാരം കഥകളി നടന്‍ ശ്രീ പരിയാനമ്പറ്റ ദിവാകരനു സമര്‍പ്പിക്കും. കഥകളി നടന്‍ ശ്രീ കോട്ടക്കല്‍ ഗോപി നായര്‍ ആണു ഉപഹാരം ശ്രീ പരിയാനമ്പറ്റ ദിവാകരനു സമര്‍പ്പിക്കുന്നത്.തുടര്‍ന്നു നടക്കുന്ന ദക്ഷയാഗം കഥകളിയില്‍,സര്‍വശ്രീ പീശപ്പിള്ളി രാജീവ് ,കലാനിലയം ദാമൊദരന്‍,ഹരിപ്രിയ നമ്പൂതിരി,കാവുങ്ങല്‍ ദിവാകരന്‍,കലാമണ്‍ദലം നീരജ്(വേഷം)പാലനാട് ദിവാകരന്‍,നെഡുമ്പള്ളി രാം മോഹന്‍(പാട്ട്)കലാമണ്ഡലം ബാലസുന്ദരന്‍,കലാമണ്ഡലം ശ്രീഹരി(ചെണ്ട),കലാമണ്ഡലംകുട്ടിനാരായണന്‍,സദനം ഭരതരാജന്‍,കലാമണ്ഡലം ഉന്നിക്രിഷ്ണന്‍(മദ്ദളം)ശില്പി ജനാര്‍ദ്ദനന്‍ (ചുട്ടി) എന്നിവര്‍ പങ്കെടുക്കും
Sunday, August 11, 2013
തിരൂർ നമ്പീശൻ സ്മാരക കഥകളി സംഗീത മത്സരം :ഒന്നാം സ്ഥാനം സ്നേഹയ്ക്ക്
തിരൂർ നമ്പീശൻ സ്മാരക കഥകളി സംഗീത മത്സരം :ഒന്നാം സ്ഥാനം സ്നേഹയ്ക്ക്
പെരിങ്ങോട് :തിരൂർ നമ്പീശൻ സ്മാരക കഥകളി സംഗിത മത്സരത്തിൽ , നളചരിതം ഒന്നാം ദിവസം കഥയിലെ "പ്രീതി പൂണ്ടരുളുകയേ " എന്ന പദം പാടി സ്നേഹ ഒന്നാം സ്ഥാനം കരസ്ഥമാക്കി . പാലക്കാട് ജില്ലയിലെ കുമാരനല്ലൂർ ഗവണ്മെന്റ് ഹൈ സ്കളിൽ വിദ്യാർഥിനി ആയ സ്നേഹ കഴിഞ്ഞ വർഷത്തിൽ സംസ്ഥന കലോത്സവത്തിലും കഥകളിസംഗീതത്തിൽ ഒന്നാം സ്ഥാനം. നേടിയിരുന്നു .അദ്ധ്യാപകൻ ആയ പി.എൻ .ദിവാകരന്റെയും,വി.ആർ .സിനധുവിന്റെയും മകളായ സ്നേഹ ,പാലനാട് ദിവാകരന്റെയും ദീപ പാലനാടിന്റെയും കീഴിൽ ആണ് സംഗീതം അഭ്യസിക്കുന്നത് പെരിങ്ങോട് കഥകളി പ്രമോഷൻ സൊസൈറ്റിയുടെ മജുതര 2 0 1 3 -1 4 ന്റെ ഭാഗമായി ആഗസ്റ്റ് 10 നു പെരിങ്ങോട് വച്ച് നടന്ന തിരൂർ നമ്പീശൻ അനുസ്മരണത്തിനോടനുബന്ധിച്ച് നടത്തിയ കഥകളി സംഗീത മത്സരം ഉന്നത നിലവാരം പുലർത്തി .പ്രീതി പൂണ്ടരുളുകയേ,മറി മാൻ കണ്ണി , ഘോരവിപിനം,വണ്ടാർകുഴലീ ബാലേ ,ദാനവാരി തുടങ്ങിയ പദങ്ങൾ ആയിരുന്നു വേദിയിൽ നിറഞ്ഞു നിന്നത് .നാഗലശ്ശേരി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.രാമചന്ദ്രൻ സംഗീതമൽസരം ഉദ്ഘാടനം ചെയ്തു .ശ്രീ.കെ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു . കഥകളി ആചാര്യൻ കോട്ടക്കൽ ഗോപിനായർ സമ്മാനദാനം നിർവഹിച്ചു .പ്രൊ.കെ വിജയകുമാർ സ്വാഗതവും സുരേഷ് നന്ദിയും രേഖപ്പെടുത്തി

തിരൂർ നമ്പീശൻ സ്മാരകപുരസ്കാരം കലാനിലയം രാജീവന് സമ്മാനിച്ചു
തിരൂർ നമ്പീശൻ സ്മാരകപുരസ്കാരം കലാനിലയം രാജീവന് സമ്മാനിച്ചു
പെരിങ്ങോട് :യുവ കഥകളി ഗായകൻ കലാനിലയം രാജീവന് ഈ വര്ഷത്തെ തിരൂര് നമ്പീശൻ സ്മാരകപുരസ്കാരം സമ്മാനിച്ചു.പെരിങ്ങോട് സ്കൂളിൽ നടന്ന തിരൂര് നമ്പീശൻ അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാനിലയം ഉണ്ണി കൃഷ്ണനാണ് ഉപഹാര സമര്പ്പണം നിർവഹിച്ചത് .ശ്രീ .കെ.എം .എസ് .നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ശ്രീ.ശ്രീ കലാമണ്ഡലം മോഹനകൃഷ്ണൻ നമ്പീശൻ അനുസ്മരണപ്രഭാഷണം നടത്തി.കലാമണ്ഡലം ...ബാലസുബ്രഹ്മണ്യൻ ,കലാനിലയം ജനാർദനൻ ,ശ്രീ.കലാമണ്ഡലം അനന്തനാരായണൻ,ഡോക്ടർ വെള്ളിനേഴി അച്യുതൻ കുട്ടി ,എന്നിവർ പങ്കെടുത്ത യോഗത്തിൽ കഥകളി പ്രമോഷൻ സൊസൈറ്റി സെക്രട്ടറി ടി.രാജീവ് സ്വാഗതവും ശ്രീ. നാഗൻ നമ്പൂതിരി നന്ദിയും പറഞ്ഞു .അനുസ്മരണത്തോട് അനുബന്ധിച്ചു നടന്ന കഥകളി സംഗിത മത്സരം.മികച്ച നിലവാരം പുലർത്തി .മത്സരത്തിൽ സ്നേഹ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അനുസ്മരണത്തെ തുടർന്നു നടന്ന കഥകളിപ്പദ കച്ചേരിയും ഹൃദ്യമായി.

Wednesday, August 7, 2013
Friday, August 2, 2013
ഹൈദരാലിയുടേ ശിഷ്യന് തിരൂര്‍ നമ്പീശന്‍ സ്മാരക പുരസ്കാരം
കലാനിലയം രാജീവനു പുരസ്ക്കാരം
പെരിങ്ങോട് : കലാമണ്ഡലം തിരൂര്‍ നമ്പീശന്‍ സ്മാരക പുരസ്കാരം 2013 കലാനിലയം രാജീവനു സമ്മാനിക്കും . പ്രശസ്ത കഥകളി ഗായകന്‍ കലാമണ്ഡലം ഹൈദരാലിയുടെ ശിഷ്യന്‍ ആണു ശ്രീ കലാനിലയം രാജീവ്. ഹൈദരാലിയും തിരൂര്‍ നമ്പീശനും കലാമണ്ഡലം സഹപാഠികാായിരുന്നു എന്നത് ഇത്തവണത്തെ പുരസ്കാരത്തിന്റെ പ്രത്യേകതയാണു. ശ്രീ കലാനിലയം രാജീവന്‍ 1969ല്‍ ആലുവക്കടുത്ത് വാഴക്കുളത്ത് ജനിച്ചു. കഥകളി സംഗീതത്തിലെ ആദ്യ ഗുരു കലാ. ബാലചന്ദ്രന്‍. ഉണ്ണായി വാരിയര്‍ സ്മാരക കലനിലയത്തില്‍ കലാ .രാജേന്ദ്രന്‍, കലാ. നാരായണന്‍ എമ്പ്രാന്തിരി എന്നിവരുടെ കീഴില്‍ 6 വര്‍ഷം അഭ്യസനം പൂര്‍ത്തിയാക്കി. തുടര്‍ന്നു കലാ . ഹൈദരാലിയുടെ കീഴില്‍ അഭ്യസിച്ചു. കേരളത്തിനകത്തും പുറത്തും കളിയരങ്ങുകളില്‍ സജീവമായ ശ്രീ രാജീവന്‍ വിദേശരാജ്യങ്ങളിലും കഥകളി സംഗീതം അവതരിപ്പിച്ചു. കലാ. ഹൈദരാലി സ്മാരക പുരസ്കാരം ഉള്‍പ്പെടെ ബഹുമതികള്‍ക്കു പുറകെ തിരൂര്‍ നമ്പീശന്‍ സ്മാരക പുരസ്കാരവും ലഭിക്കുന്നു. ഇപ്പോള്‍ കലാനിലയം അധ്യാപകനാണു. പെരിങ്ങോറ്റ് കഥകളി പ്രമൊഷന്‍ സൊസൈറ്റിയാണു പുരസ്കാരം നല്‍കുന്നത്. തിരൂര്‍ നമ്പീശന്‍ ചരമദിനം ആയ ആഗസ്ത് പത്തിനു വൈകീട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് ശ്രീ രാജീവനു പുരസ്കാരം സമ്മാനിക്കും.
Subscribe to:
Posts (Atom)