കളിയരങ്ങിലെ നളദമയന്തിമാര്‍ക്ക് നാടിന്റെ സ്നേഹസമ്മാനം :പെരിങ്ങോട് :നളചരിതം നാലാംദിവസം കഥകളിയില്‍ നള ദമയന്തിമാരായി അരങ്ങിലെത്തിയ ശ്രീ.കലാമണ്ഡ്ലലം ബാലസുബ്രഹ്മന്യനെയും ശ്രീ .കലാമണ്ഡലം കെ .ജി.വാസുദേവനെയും ആദരിച്ചൂ.കലാസന്ധ്യയുടെ രണ്ടാമത്തെ പരിപാടിയുടെ ഭാഗമായി കഥകളി പ്രൊമോഷന്‍ സൊസൈറ്റി ഒരുക്കിയ സ്വീകരണത്തില്‍,മുന്‍ ഹെഡ് മാസ്റ്റര്‍ കൂടി ആയിരുന്ന പ്രസിഡന്റ് ശ്രീ .കെ എം എസ് മാസ്റ്റരില്‍ നിന്നും ഉപഹാരം ഏറ്റു വാങ്ങിയ ബാലസുബ്രഹ്മണ്യന്‍ ഗുരുവിന്റെ സ്നേഹവത്സല്യത്തില്‍ പുളകിതനായ ധന്യ മുഹൂര്‍ത്തം കൂടിയായി ആ ചടങ്ങ്.കഥകളിയിലെ എല്ലാ കഥാപാത്രങ്ങലെയും ഭാവോജ്വലമായി അവതരിപ്പിക്കുന്ന ,കേരള കലാമണ്ഡലം പ്രിന്‍സിപാള്‍ കൂടി ആയ ബാലസുബ്രഹ്മണ്യന്റെ നളന്‍,കര്‍ണ്ണന്‍ തുടങ്ങിയ നായക പ്രാധാന്യമുള്ള “പച്ച“ വേഷങ്ങള്‍ ആസ്വാദകരുടെ അതീവ പ്രശംസക്കു പാത്രമായിട്ടൂണ്ട്.ആറു പതിറ്റാണ്ടോളമായി കഥകളിയിലെകരുത്തുറ്റ സ്ട്രീ കഥാപാത്രങ്ങളെ അവതരിപ്പിചു പ്രേക്ഷക ശ്രദ്ധ നേടിയ കഥകളി ആചാര്യന്‍ ശ്രീ കെ .ജി.വാസുദേവന്റെ പച്ച വേഷങ്ങളും ശ്രദ്ധേയമാണു.സ്വീകരനത്തിനോടനുകഥകളിയിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തെ തന്റേതായ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്ന ബാലസുബ്രഹ്മണ്യന്റെ ബാഹുകന്‍ ഉന്നത നിലവാരം പുലര്‍ത്തി. ഗ്രാമ്യമായ അഭിനയ വഴികളില്‍ സഞ്ചരിക്കാതെ തന്നെ ദമയന്തി എന്ന കഥാപത്രത്തെ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുമെന്നു കെ.ജി.വാസുദേവന്‍ വീണ്ടും തെളിയിച്ചു.അരുണ്‍ വാര്യരുടെ കേശിനിയും ശ്രദ്ധേയമായി.തുടക്കത്തില്‍ ചെറിയ ഒച്ചയടപ്പ് അനുഭവപ്പെട്ടെങ്കിലും,തുടര്‍ന്ന് ഭാവപൂറ്ണമായ ആലാപനത്തിലൂടെ സദസ്സിന്റെ പ്രശംസക്കു പാത്രമാവാന്‍ ബാബുനമ്പൂതിരിക്കു കഴിഞ്ഞു.പലപ്പോഴും വെണ്മണി ഹരിദാസ് ഗംഗാധരന്‍ തുടങ്ങിയവരുടെ ശൈലികള്‍ കൊണ്ട് അലംക്ര്തമായിരുന്നു ആ സംഗീതം.കലാ.വിനോദ് ശങ്കിടിയുടെ കരുത്ത് അരങ്ങില്‍ തെളിയിച്ചു.പതിവു രാഗങ്ങളില്‍ തന്നെ പാടി എന്നതും ശ്രദ്ധേയമാണു.കലാ.വിജയക്ര്ഷ്ണന്‍(ചെണ്ട)സദനം ദേവദാസ്(മദ്ദളം)എന്നിവര്‍ അരങ്ങിനു കൊഴുപ്പേകി.ജനകീയത ലക്ഷ്യമിട്ട് പല കളിയരങ്ങുകളിലും പരീക്ഷിച്ച തത്സമയ കഥാവിവരണം ഇവിടെയും പരീക്ഷിക്കുകയുണ്ടായി.പലപ്പോഴും ശ്ലോകങ്ങളുടെ ആലാപനഭംഗി നഷ്ടപ്പെടാന്‍ അതു കാരണമായി.മാത്രമല്ല മുദ്രകള്‍ ഓരോന്നിനും അര്‍ത്ഥം പറയുന്ന രീതി സ്വീകരിച്ചതിനാല്‍ നടന്‍ പ്രകടിപ്പിച്ച ആശയവുമായി പൊരുത്തപ്പെടാത്ത വിധമായിരുന്നു ചില ഭാഗങ്ങളില്‍ അതിന്റെ തര്‍ജ്ജമ.(എല്ലാ മുദ്രകളും അരിയുന്ന ആളുകള്‍ക്കു പോലും തര്‍ജ്ജമയില്‍ ഈ പ്രയാസം അനുഭവപ്പെടുന്നു എന്നതല്ലേ വാസ്തവം)ഇതു കാണികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കി.ഇതിനു പകരം മനോധര്‍മ്മങ്ങള്‍ക്കു മാത്രം അതിന്റെ ആശയങ്ങളുടെ ആകെത്തുക കാണികള്‍ക്കു സംവദിക്കും വിധം ത്ര്ജ്ജമ മാറ്റുന്നതു തന്നെയാണു ഉചിതം.



