Thursday, November 4, 2010

കഥകളി ആചാര്യനെ ആദരിക്കുന്നു

കലാ മണ്ഡലത്തിന്റെ കലാ രത്നം അവാര്‍ഡു നേടിയ കഥകളി ആചാര്യന്‍ ശ്രീ കോട്ടക്കല്‍ ഗോപി നായരെ ആദരിക്കുന്നു.പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സോസൈടി ആണ് ആശാന് സ്വീകരണം ഒരുക്കിയിട്ടുള്ളത് .നവംബര്‍ അഞ്ചിന് (വെള്ളി)വൈകുന്നേരം ആറ് മണിക്ക് പെരിങ്ങോട് ഹൈസ്കൂളില്‍ വച്ചാണ് സ്വീകരണം .  ദീര്‍ഘമായ ഒരു ഇടവേളക്കു ശേഷം നവോന്മേഷത്ത്തോടെ പെരിങ്ങ്ടിന്റെയും പരസര പ്രദേശത്തിന്റെയും കലാ ആസ്വാദനത്തിനു പുതിയ മാനം നല്‍കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന കഥകളി പ്രൊമോഷന്‍ സോസൈടി യുടെ ആദ്യ പരിപാടിയോട് (വിനീത നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം )അനുബന്ധിച്ചു  തന്നെ ഈ സ്വീകരണം ഒരുക്കാനുള്ള അവസരം ലഭിച്ചതിനെ ഒരു ഭാഗ്യമായി കരുതുന്നു പെരിങ്ങോട്ടുകാര്‍.

2 comments:

  1. ശ്രീ. കോട്ടക്കല്‍ ഗോപി ആശാനെ അനുമോദിക്കുന്ന അവസരത്തില്‍ ഒരു കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ എന്റെയും സന്തോഷം അറിയിച്ചു കൊള്ളുന്നു.

    ReplyDelete
  2. പ്രിയപ്പെട്ട കോട്ടക്കല്‍ ഗോപിയേട്ടന് മദ്രാസില്‍നിന്നും ഈ കഥകളി ആസ്വാദകന്റെയും നമസ്കാരം.

    ReplyDelete