Saturday, November 6, 2010

കഥകളി ആചാര്യന്‍ കോട്ടക്കല്‍ ഗോപിനായരെ ആദരിച്ചു.

ശ്രീ കെ എം എസ് മാസ്റ്റര്‍ ,ഗോപി ആശാനെ  പൊന്നാട് അണിയിക്കുന്നു
കഥകളി ആചാര്യനു സ്നേഹപൂര്‍വം               പെരിങ്ങോട് :കലാമണ്ഡലം അവാര്‍ഡ് നേടിയ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ഗോപിനായരെ ആദരിച്ചു.ശ്രീ ഗോപിനായരെ ശ്രീ കെ എം എസ് നമ്പൂതിരിപ്പാട്   പൊന്നാട അണിയിച്ചു.. ശിവരാമന്‍ നായര്‍ മാസ്റര്‍ ,എം ശിവശങ്കരന്‍ മാസ്റര്‍ ,പി. ഗോപാലന്‍ നായര്‍ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു .                                         ‘കലാസന്ധ്യ’ ഉദ്ഘാടനം ചെയ്തു
ബ്രഹ്മശ്രീ കാഞ്ഞൂര്‍  കൃഷ്ണന്‍നമ്പൂതിരിപ്പാട്
 ക്ലാസ്സിക് കലകള്‍ ആസ്വദിക്കുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സൊസൈറ്റി ആവിഷ്കരിച്ച കലാസന്ധ്യ  ശ്രീ കെ .എം .എസ്‌ . നമ്പൂതിരിപ്പാടിന്റെ  അധ്യക്ഷതയില്‍ കലാമര്‍മ്മജ്ഞനും സംഗീതജ്ഞനും ആയ ബ്രഹ്മശ്രീ  കാഞ്ഞൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട്  ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടത്തിന്റ്റെ പാരമ്പര്യത്തെയും ചരിത്രത്തേയും കുറിച്ചു പ്രതിപാദിച്ച അദ്ദേഹം മോഹിനിയാട്ടത്തിനു ഒരു ഏകീകരിച്ച  സിലബസ്സ് .അനിവാര്യമാണെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു..തുടര്‍ന്നു വിനീതാ നെടുങ്ങാടിയുടെ മോഹിനിയാട്ടവും അരങ്ങേറി
.
   


          ലാസ്യ ഭാവങ്ങളില്‍ മതി മറന്ന പെരിങ്ങോടന്‍ കലാസന്ധ്യ                                   
വിനീതാ നെടുങ്ങാടി
പെരിങ്ങോട്:മോഹിനിയാട്ടം എന്ന കേരളീയകലക്ക്തന്റെതായസംഭാവനയേകിയപ്രശസ്ത നര്‍ത്തകി  വിനീതാ നെടുങ്ങാടിയുടെ മോഹിനിയാട്ടം  അവതരണം പെരിങ്ങോട്ടെ കലാ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.കോരിച്ചൊരിയുന്ന മഴയിലും നിറഞ്ഞ സദസ്സിനുമുന്നില്‍ , കഥകളി ഗായകന്‍ കോട്ടക്കല്‍ മധുവിന്റെ ഭാവപൂര്‍ണമായ ആലാപനത്തോടെ  അവതരിപ്പിച്ച   പൂതപ്പാട്ട്‌,കാര്‍മുകില്‍ വര്‍ണന(മോഹിനിയാട്ടം) എന്നിവ അതീത ഹൃദ്യമായി.പെരിങ്ങോടിന്റെ മലയാളം മാസ്റ്റര്‍ എന്നറിയപ്പെടുന്ന പി.ഗോപാലന്‍ നായര്‍ മാസ്റ്റര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധാനം ചെയ്തു അനവധി വേദികളില്‍ അവതരിപ്പിച്ച പൂതപ്പാട്ട് എന്ന ന്രിത്ത നാടകം അത്ര ഏറെ മനസ്സില്‍ പതിഞ്ഞ പെരിങ്ങോട്ടുകാര്‍ ഇടശ്ശേരിയുടെ  പൂതപ്പാട്ടു എന്നതിനുപകരം മലയാളം മാഷുടെ പൂതപ്പാട്ട്  എന്നാണു പറയാറുള്ളതു.അതിനും പുറമെ രണ്ടായിരത്തി  അഞ്ചില്‍ പെരിങ്ങോട് എല്‍ പി സ്കൂള്‍ വാര്‍ഷികത്തിനു മലയാളം മാഷുടെ ചുമതലയില്‍ മോഹനന്‍, മാസ്റ്റര്‍ ടി.രാജീവ് മാസ്റ്റര്‍ ,എന്‍.എന്‍.ജയനാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംവിധാനവും ,സംഗീതവും നിര്‍വഹിച്ച് കുട്ടികള്‍ അവതരിപ്പിച്ച രംഗാവതരണവും ആരും മറന്നിട്ടില്ല.ഈ ഒരു അന്തരീക്ഷത്തില്‍ ലാസ്യനടനമായ മോഹിനിയാട്ടത്തിലൂടെ ലാസ്യത്തിനു അതീതമായ ഭാവം ഉള്‍ക്കൊള്ളുന്ന പൂതത്തെ പോലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതു ഒരു വെല്ലുവിളി തന്നെ ആണു .  മോഹിനിയാട്ടത്തിന്റെ   ചട്ടക്കൂടിനു ഉള്ളില്‍  നിന്നും വ്യതിചലിക്കാതെ തന്നെ അതിനെ വിജയിപ്പിച്ച വിനീതാ നെടുങാടി യുടെ ചാതുര്യം അതുല്യം.എങ്കിലും ചില ഭാഗങ്ങള്‍ക്ക് അവതരിപ്പിച്ചു തീര്‍ക്കാന്‍ തിരക്കു കൂടിയോ എന്നു സശയം.മനോധര്‍മം പൊലെ ആടിയ ഭാഗത്തും ആലാപനത്തിന്റെ പിന്തുണ ചേര്‍ക്കാമായിരുന്നു..കാവലത്തിന്റെ വരികളിലൂടെഅവതരിപ്പിച്ച  മഴക്കാര്‍  കണ്ട മയിലിന്‍ നടനം അതി മനോഹരം .                                                                                                                                                    മറ്റ് സംഗീത ശാഖകളൂമായി തുലനംചെയ്തു അപ്രധാനമെന്നു(?) പോലും പറ്യാറുള്ള  കഥകളി സംഗീതത്തിനു(സോപാനശൈലി സംഗീതം ) അഭിനയസംഗീതം എന്ന നിലയില്‍ എത്ര മാത്രം ശക്തിയുണ്ട് എന്നു തെളിയിക്കുന്നതായിരുന്നു ശ്രീ കോട്ടക്കല്‍ മധുവിന്റെ ആലാപനം.കഥകളിസംഗീതത്തിലെ ഗമകപ്രയോഗങ്ങളും രാഗ സഞ്ചാരവും വേണ്ട വിധം പ്ര യോജനപ്പെടുത്തി മോഹിനിയാട്ട ശൈലിയിലേക്കു സന്നിവേശിപ്പിച്ച് ഓരൊ ഭാവവും ശക്തമാക്കാന്‍ കഴിഞ്ഞു.അതു ഒരു കഥകളി ഗായകന്റെ മാത്രം ശക്തിയാണു. കഥകളിക്ക് ഒപ്പം,അഭിനയവുമായി ,ബന്ധപ്പെട്ട ഇതര കലാസഹിത്യ രംഗങ്ങളിലും മധുവിനെ പോലുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ എന്നു ആശിച്ചു പോകുന്നതായിരുന്നു സംഗീത സംവിധാനവും ആ ശബ്ദ മാധുരിയും .ക്ലാസ്സിക് കലകള്‍ ആസ്വദിക്കുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സൊസൈറ്റി ആവിഷ്കരിച്ച “കലാസന്ധ്യ്”(അഞ്ചു പരിപാടികള്‍)യില്‍    ഒന്നാമത്തെ പരിപാടി ആണു മോഹിനിയാട്ടം.                                            


                   

2 comments:

  1. പല കഥകളി കലാകാരന്മാര്‍ക്കും വളരെ വൈകിയാണ് അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിക്കുന്നത്. ഒരു പക്ഷെ ഒരു കഥകളി സംഘത്തിന്റെ കീഴില്‍ അധികവും ഒതുങ്ങി നിന്നതിനാല്‍ ആവാം അദ്ദേഹത്തിന് കലാമണ്ഡലം അവാര്‍ഡ് ലഭിക്കാന്‍ താമസിച്ചത്. ഈ വൈകിയ വേളയിലെങ്കിലും അദ്ദേഹത്തെ ആദരിക്കാന്‍ തയ്യാറായ എല്ലാ കലാ സ്നേഹികള്‍ക്കും നന്ദി പ്രകടിപ്പിക്കുന്നു.

    ReplyDelete
  2. കഥകളി മുതലായ തനതായ കലകളെ പ്രോത്സാഹിപ്പിക്കാനും അവയെ പറ്റി മറ്റുള്ളവരില്‍ അവബോധമുണ്ടാക്കാനും ഉള്ള ഈ ശ്രമത്തിന് അഭിനന്ദനങ്ങള്‍.

    ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റുന്നത് നന്നായിരിക്കും. ഗാഡ്ജറ്റുകള്‍ ഏതെങ്കിലും ഒരു വശത്തേക്ക് മാറ്റുക. ഫോണ്ട് സൈസ് അല്പം കൂടി കുറക്കുക. കഴിയുമെങ്കില്‍ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങള്‍ എന്നത് മാറ്റുക. കറുത്ത പ്രതലം തന്നെ മാറ്റുന്നതാവും ഉചിതം.

    ഒരു ഓഫ് : വി.കെ. രാമചന്ദ്രന്‍ വഴി ഇവിടെയെത്തി.

    ReplyDelete