കഥകളി പ്രൊമോഷന്‍ സൊസൈറ്റി ഇന്നലെ ഇന്ന്
കഥകളിയുടെ വളര്‍ച്ചക്ക് വേണ്ടി അഭിമാനാര്‍ഹമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ഈ സ്ഥ്ഹാപനം പെരിങ്ങോടിന്റെ സാംസ്കാരിക ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നു.പെരിങ്ങോട് ഹൈസ്കൂള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഈ സോസൈടി ശ്രീ കെ എം എസ് നമ്പൂതിരിപ്പാട്,പി. ഗോപാലന്‍ നായര്‍ ,തുടങ്ങിയ കലാ സ്നേഹികളുടെ ശ്രമഫലമായി രൂപം കൊണ്ടിട്ടു ഏതാണ്ട് രണ്ടു പതിറ്റാണ്ടില്‍ അധികമായി.ശ്രീ കെ വി ഉണ്ണികൃഷ്ണന്‍ ,എന്‍. പരമേശ്വരന്‍ നമ്പൂതിരി മാസ്റെര്‍ തുടങ്ങിയവരുടെ ചുമതലയില്‍ സോസൈടി ധാരാളം കഥകളി അരങ്ങുകള്‍ സംഘടിപ്പിച്ചു.ശ്രീ വി.പി.രാമകൃഷ്ണന്‍ നായര്‍,തിരൂര്‍ നമ്പീശന്‍ ,പ്രഭാകര പൊതുവാള്‍ എന്നിവരെ അധ്യാപകരായി നിയമിച്ചു കൊണ്ടു സ്കൂളില്‍ കഥകളി പഠനവും ആരംഭ്ചിരുന്നു.പക്ഷെ സര്‍ക്കാരില്‍ നിന്നും അനുകൂലമായ സമീപനം ലഭികാത്തതിനാല്‍ സാമ്പത്തിക ക്ലേശം മൂലം അഭ്യസനം നിറുത്തി വക്കെണ്ടാതായി വരിക ആയിരുന്നു.പിന്നീട് കലാമണ്ഡലം സൂര്യ നാരായണന്‍ ,കലാമണ്ഡലം ശ്രീകുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ക്ലാസ്സ് പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു.പക്ഷെ കാലഘട്ടതിനെയും സമൂഹത്തിന്റെയും മാറ്റങ്ങള്‍ക്കിടയില്‍ പൊതുവേ ക്ലാസ്സിക് കലകള്‍ക്ക് നേരിട്ട ക്ഷീണം സോസൈടിയെയും ബാധിച്ചു.അങ്ങനെ ചില അനുസ്മരണങ്ങളില്‍ മാത്രം ഒതുങ്ങി,പ്രൌഡ ഗംബീരമായ ആ ഗതകാല സ്മരണകള്‍ അയവിറക്കി കഴിയുകയായിരുന്നു ഈ കലാ സ്ഥാപനം .
കഴിഞ്ഞ മാസം പെരിങ്ങോട്ടെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കലാസ്നേഹികള്‍ ഒന്നിച്ചു ചേരുകയും ഈ സോസൈടിയെ അതിനെ പൂര്‍വ ഗരിമയിലേക്ക് ഉയര്‍ത്തി കൊണ്ടു വരണമെന്ന് തീരുമാന്ക്കുകയും ചെയ്തു.അതിനായി സര്‍വശ്രീ കോട്ടക്കല്‍ ഗോപി നായര്‍ ,പി.എം.നാരായണന്‍ നമ്പൂതിരിപ്പാട് ,പി.എം .വാസുദേവന്‍ നമ്പൂതിരിപ്പാട് ,എന്നിവര്‍ രക്ഷാധികാരികളും കെ.എം.എസ്. നമ്പൂതിരിപ്പാട് (പ്രസ്ടന്റ്റ്)കെ.വി.ഉണ്ണികൃഷ്ണന്‍ (സെക്രടറി)സുരേഷ്,മോഹനന്‍(ജോ.സെക്രടരിമാര്‍ )എന്നിവരടങ്ങുന്ന പ്രവര്‍ത്തക സമിതി രൂപീകരിച്ചു.എം ശിവശങ്കരന്‍ മാസ്റര്‍ ,ശിവരാമന്‍ നായര്‍ മാസ്റര്‍ തുടങ്ങിയവരുടെ സജീവ നേതൃത്വത്തില്‍ ഭാവി പരിപാടികള്‍ ആവിഷ്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.കഥകളി,ശാസ്ത്രീയ സംഗീതം,ഭാരത നാട്യം മോഹിനിയാട്ടം ,ചാക്യാര്‍ കൂത്ത് ,തുടങ്ങിയ,ക്ലാസ്സിക് കലകള്‍ ആസ്വദിക്കുവാന്‍ അവസരം ഒരുക്കുക എന്നാ ലക്ഷ്യത്തോടെ പ്രതിമാസം ഒന്ന് വീതം അഞ്ചു പരിപാടികള്‍ അടങ്ങുന്ന ഒരു പാകാജിനാണ് ഈ വര്ഷം ഊന്നല്‍ കൊടുക്കുന്നത്.സോസൈടിയുടെ ഈ വര്‍ഷത്തെ ആദ്യ പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ ആദ്യ വാരത്തില്‍ ആയിരിക്കും.നിശ്ചിത തുക അടച്ചു അംഗങ്ങള്‍ ആകുന്നവര്‍ക്ക് പുറമേ പ്രത്യക പാസ് എടുക്കുന്നവ്ര്‍ക്കും പരിപാടികള്‍ കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട് .അംഗത്വ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു പോകുന്നു.
No comments:
Post a Comment