ശ്രീ കെ എം എസ് മാസ്റ്റര്‍ ,ഗോപി ആശാനെ പൊന്നാട് അണിയിക്കുന്നു |
കഥകളി ആചാര്യനു സ്നേഹപൂര്‍വം പെരിങ്ങോട് :കലാമണ്ഡലം അവാര്‍ഡ് നേടിയ കഥകളി ആചാര്യന് കോട്ടക്കല്‍ ഗോപിനായരെ ആദരിച്ചു.ശ്രീ ഗോപിനായരെ ശ്രീ കെ എം എസ് നമ്പൂതിരിപ്പാട് പൊന്നാട അണിയിച്ചു.. ശിവരാമന് നായര്‍ മാസ്റര്‍ ,എം ശിവശങ്കരന് മാസ്റര്‍ ,പി. ഗോപാലന് നായര്‍ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു . ‘കലാസന്ധ്യ’ ഉദ്ഘാടനം ചെയ്തു
ബ്രഹ്മശ്രീ കാഞ്ഞൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട് |
ക്ലാസ്സിക് കലകള്‍ ആസ്വദിക്കുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പെരിങ്ങോട് കഥകളി പ്രൊമോഷന് സൊസൈറ്റി ആവിഷ്കരിച്ച കലാസന്ധ്യ ശ്രീ കെ .എം .എസ് . നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയില്‍ കലാമര്‍മ്മജ്ഞനും സംഗീതജ്ഞനും ആയ ബ്രഹ്മശ്രീ കാഞ്ഞൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടത്തിന്റ്റെ പാരമ്പര്യത്തെയും ചരിത്രത്തേയും കുറിച്ചു പ്രതിപാദിച്ച അദ്ദേഹം മോഹിനിയാട്ടത്തിനു ഒരു ഏകീകരിച്ച സിലബസ്സ് .അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..തുടര്‍ന്നു വിനീതാ നെടുങ്ങാടിയുടെ മോഹിനിയാട്ടവും അരങ്ങേറി
.