കഥകളി സംഗീതത്തിലെ വ്യത്യസ്ത ശബ്ദം
പെരിങ്ങോട്: കഥകളി സംഗീതത്തിലെ വ്യത്യസ്തമായ ഒരു ശബ്ദമായിരുന്നു
തിരൂര്‍ നമ്പീശന്‍ എന്ന് ഡോ.വെള്ളിനേഴി അച്യുതന്‍ കുട്ടി അഭിപ്രായപ്പെട്ടു.തിരൂര്‍ നമ്പീശന്റെ പതിനേഴാം ചരമ വാര്‍ഷിക ദിനത്തില്‍ പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സോസൈടി ഒരുക്കിയ നമ്പീശന്‍ അനുസ്മരണത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം .ശുദ്ധ സംഗീതത്തില്‍ നിന്നും കഥകളി സംഗീതത്തിനുള്ള
വ്യത്യാസം നമ്പീശന്റെ ആലാപനത്തില്‍ പ്രകടമായിരുന്നുഎന്നുമദ്ദേഹം
പറഞ്ഞു.അലസത വിലസിതം ,കോലാഹല.,ദാനവാരി,തുടങ്ങിയ പദങ്ങളുടെ ആലാപനത്തില്‍ നമ്പീശന്‍ പ്രയോഗിക്കുന്ന ചില പ്രത്യേക ഗമക പ്രയോഗങ്ങള്‍ ഉദാഹരിച്ചു കൊണ്ട് ശ്രീ അച്ചുതന്‍കുട്ടി,ഭാവ തീവ്രതയ്ക്ക് ഉതകുന്ന ഇത്തരം പ്രയോഗങ്ങള്‍ തിരൂര്‍ നമ്പീശന്റെ മാത്രം പ്രത്യേകത ആണെന്ന് വ്യക്തമാക്കി.ചൊല്ലിയാട്ട പ്രധാനമായ ആലാപന ശൈലിയും സംഗീത പ്രധാനമായ ശൈലിയും ആദ്യമായി ഒന്ന് ചേര്‍ന്നത് കലാ.നീലകണ്ഠന്‍ നമ്പീശനിലാനെന്നും എന്നാല്‍ തിരൂര്‍ നമ്പീശനില്‍ നീലകണ്ഠന്‍ നമ്പീശന്റെയും,ലക്കിടി ശിവരാമന്‍ നായരുടെയും ശൈലികള്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.കഥകളിയിലെ അമാനുഷിക കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വാചിക അഭിനയ പദ്ധതിയായ കഥകളി സംഗീതം കേവലമായ മാനുഷിക വികാരങ്ങള്‍ക്ക് തൃപ്തി വരുതുന്നതിനപ്പുരം ആ കഥാപാത്രങ്ങള്‍ക്ക് പരമാവധി സഹായകമാം വിധാമാണ് രൂപപ്പെട്ടിട്ടുള്ളത് എന്ന് പറഞ്ഞ അച്ചുതന്‍കുട്ടി സംഗീതത്തിനും, ഭാവത്തിനും തുല്ല്യ പരിഗണന വന്നു ചേര്‍ന്ന കാലഘട്ടമായിരുന്നു തിരൂര്‍ നമ്പീശന്റെ സംഗീത കാലം എന്ന് അഭിപ്രായപ്പെട്ടു.
No comments:
Post a Comment