Saturday, August 13, 2011

കഥകളി സംഗീതത്തിലെ വ്യത്യസ്ത ശബ്ദം

                       കഥകളി സംഗീതത്തിലെ വ്യത്യസ്ത ശബ്ദം
പെരിങ്ങോട്: കഥകളി  സംഗീതത്തിലെ വ്യത്യസ്തമായ ഒരു ശബ്ദമായിരുന്നു
തിരൂര്‍ നമ്പീശന്‍ എന്ന് ഡോ.വെള്ളിനേഴി അച്യുതന്‍ കുട്ടി അഭിപ്രായപ്പെട്ടു.തിരൂര്‍ നമ്പീശന്റെ പതിനേഴാം ചരമ വാര്‍ഷിക ദിനത്തില്‍ പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സോസൈടി ഒരുക്കിയ നമ്പീശന്‍ അനുസ്മരണത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം .ശുദ്ധ സംഗീതത്തില്‍ നിന്നും കഥകളി സംഗീതത്തിനുള്ള
വ്യത്യാസം നമ്പീശന്റെ ആലാപനത്തില്‍ പ്രകടമായിരുന്നുഎന്നുമദ്ദേഹം
പറഞ്ഞു.അലസത വിലസിതം ,കോലാഹല.,ദാനവാരി,തുടങ്ങിയ പദങ്ങളുടെ ആലാപനത്തില്‍  നമ്പീശന്‍ പ്രയോഗിക്കുന്ന ചില പ്രത്യേക ഗമക പ്രയോഗങ്ങള്‍ ഉദാഹരിച്ചു കൊണ്ട്  ശ്രീ അച്ചുതന്‍കുട്ടി,ഭാവ തീവ്രതയ്ക്ക് ഉതകുന്ന ഇത്തരം പ്രയോഗങ്ങള്‍ തിരൂര്‍ നമ്പീശന്റെ മാത്രം പ്രത്യേകത ആണെന്ന് വ്യക്തമാക്കി.ചൊല്ലിയാട്ട പ്രധാനമായ ആലാപന ശൈലിയും സംഗീത പ്രധാനമായ ശൈലിയും ആദ്യമായി ഒന്ന് ചേര്‍ന്നത്‌ കലാ.നീലകണ്ഠന്‍ നമ്പീശനിലാനെന്നും എന്നാല്‍ തിരൂര്‍ നമ്പീശനില്‍ നീലകണ്ഠന്‍ നമ്പീശന്റെയും,ലക്കിടി ശിവരാമന്‍ നായരുടെയും ശൈലികള്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.കഥകളിയിലെ അമാനുഷിക കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വാചിക അഭിനയ പദ്ധതിയായ കഥകളി സംഗീതം കേവലമായ മാനുഷിക വികാരങ്ങള്‍ക്ക് തൃപ്തി വരുതുന്നതിനപ്പുരം ആ കഥാപാത്രങ്ങള്‍ക്ക് പരമാവധി സഹായകമാം വിധാമാണ് രൂപപ്പെട്ടിട്ടുള്ളത് എന്ന് പറഞ്ഞ അച്ചുതന്‍കുട്ടി സംഗീതത്തിനും, ഭാവത്തിനും തുല്ല്യ പരിഗണന വന്നു ചേര്‍ന്ന കാലഘട്ടമായിരുന്നു തിരൂര്‍‍ നമ്പീശന്റെ  സംഗീത കാലം എന്ന് അഭിപ്രായപ്പെട്ടു.

തിരൂര്‍നമ്പീശന്‍ അനുസ്മരണം

തിരൂര്‍ നമ്പീശനെ അനുസ്മരിച്ചു
പെരിങ്ങോട് :കഥകളി രംഗത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ച കഥകളി സംഗീതജ്ഞന്‍ തിരൂര്‍ നമ്പീശനു പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സോസൈടി സ്മരണാഞ്ജലി അര്‍പ്പിച്ചു. സോസൈടിയുടെ ഈ വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടന പരിപാടിയാണ് നമ്പീശന്‍ അനുസ്മരണം.
തിരൂര്‍ നമ്പീശന്റെ പതിനേഴാം ചരമ വാര്‍ഷിക ദിനമായ ആഗസ്റ്റ്‌ പത്തിന് ആയിരുന്നു പരിപാടി .
ശ്രീ കെ എം.എസ.മാസ്റ്ററുടെ അധ്യക്ഷതയില്‍ കഥകളി ആചാര്യന്‍ ശ്രീ കോട്ടക്കല്‍ ഗോപി നായര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ.വെള്ളിനേഴി അച്യുതന്‍ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി .ശ്രീ എം.ശിവശങ്കരന്‍ സ്വാഗതവും പ.ഗോപാലന്‍ നായര്‍ നന്ദിയും പറഞ്ഞു,തുടര്‍ന്നു ഈ വര്‍ഷത്തെ ആദ്യ കലാപരിപാടി "ബാലിവിജയം"കഥകളി അരങ്ങേറി.നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ രാവണന്‍ ,കല.സൂര്യ നാരായണന്റെ നാരദന്‍,സദനം വിജയന്‍ വാരിയരുടെ മണ്ടോദരി,കാവുങ്ങല്‍ ദിവാകര പണിക്കരുടെ ബാലി എന്നിവ അതീവ ഹ്ര്‍ദ്യംആയി.കലാ മോഹനക്രഷ്ണന്‍,കലാ  അനന്ത നാരായണന്‍ ,കലാ ശ്രീകുമാര്‍ ,വെള്ളിനേഴി അച്യുതന്‍ കുട്ടി എന്നിവരുടെ  സംഗീതം ഉന്നത നിലവാരം പുലര്‍ത്തി.സദനം  രാമക്ര്ഷ്ണന്‍(ചെണ്ട)സദനം ഭരതരാജന്‍(മദ്ദളം)കലാ സതീശന്‍ ചുട്ടി

Friday, February 11, 2011

കൂടിയാട്ടം

കഥകളി പ്രൊമോഷന്‍ സൊസൈറ്റിയുടെ അദുത്ത പരിപാടി:‌കൂടിയാട്ടം(19.02.2010ശനി യാഴ്ച വൈകുന്നേരം 6.30നു.പരിപാടിയുടെ വിശദവിവരം വഴിയെ........................................................................കൂടിയാട്ടം - വിക്കിപീഡിയ