Saturday, December 25, 2010

കളിയരങ്ങിലെ നളദമയന്തിമാര്‍ക്ക് നാടിന്റെ സ്നേഹസമ്മാനം

  കളിയരങ്ങിലെ  നളദമയന്തിമാര്‍ക്ക് നാടിന്റെ സ്നേഹസമ്മാനം                                                                                                                                    :പെരിങ്ങോട് :നളചരിതം നാലാംദിവസം കഥകളിയില്‍ നള ദമയന്തിമാരായി അരങ്ങിലെത്തിയ ശ്രീ.കലാമണ്ഡ്ലലം ബാലസുബ്രഹ്മന്യനെയും ശ്രീ .കലാമണ്ഡലം കെ .ജി.വാസുദേവനെയും ആദരിച്ചൂ.കലാസന്ധ്യയുടെ രണ്ടാമത്തെ പരിപാടിയുടെ ഭാഗമായി കഥകളി പ്രൊമോഷന്‍ സൊസൈറ്റി ഒരുക്കിയ സ്വീകരണത്തില്‍,മുന്‍ ഹെഡ് മാസ്റ്റര്‍ കൂടി ആയിരുന്ന  പ്രസിഡന്റ് ശ്രീ .കെ എം എസ് മാസ്റ്റരില്‍ നിന്നും ഉപഹാരം ഏറ്റു വാങ്ങിയ ബാലസുബ്രഹ്മണ്യന്‍ ഗുരുവിന്റെ സ്നേഹവത്സല്യത്തില്‍ പുളകിതനായ ധന്യ മുഹൂര്‍ത്തം കൂടിയായി ആ ചടങ്ങ്.കഥകളിയിലെ എല്ലാ കഥാപാത്രങ്ങലെയും ഭാവോജ്വലമായി അവതരിപ്പിക്കുന്ന ,കേരള കലാമണ്ഡലം പ്രിന്‍സിപാള്‍ കൂടി ആയ ബാലസുബ്രഹ്മണ്യന്റെ നളന്‍,കര്‍ണ്ണന്‍ തുടങ്ങിയ നായക പ്രാധാന്യമുള്ള “പച്ച“ വേഷങ്ങള്‍   ആസ്വാദകരുടെ അതീവ പ്രശംസക്കു പാത്രമായിട്ടൂണ്ട്.ആറു പതിറ്റാണ്ടോളമായി കഥകളിയിലെകരുത്തുറ്റ  സ്ട്രീ കഥാപാത്രങ്ങളെ അവതരിപ്പിചു പ്രേക്ഷക ശ്രദ്ധ നേടിയ കഥകളി ആചാര്യന്‍ ശ്രീ കെ .ജി.വാസുദേവന്റെ പച്ച വേഷങ്ങളും ശ്രദ്ധേയമാണു.സ്വീകരനത്തിനോടനുബന്ധിച്ചു അവതരിപ്പിച്ച കഥകളിയില്‍ ശ്രീ.കെ.ജി.വാസുദേവന്‍,ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ക്കു പുറമെ അരുണ്‍ വാര്യര്‍(വേഷം)കലാമണ്ഡലം ബാബു നമ്പൂതിരി,കലാമണ്ഡലം വിനോദ്(സംഗീതം)കലാമണ്ഡലം വിജയക്ര്ഷ്ന്ണന്‍(ചെണ്ട)സദനം ദേവദാസ്(മദ്ദളം)ശില്പി ജനാര്‍ദ്ദനന്‍(ചുട്ടി)എന്നിവര്‍ പങ്കെടുത്തു.
കഥകളിയിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തെ തന്റേതായ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്ന ബാലസുബ്രഹ്മണ്യന്റെ ബാഹുകന്‍ ഉന്നത നിലവാരം പുലര്‍ത്തി.                                                                                                                                                                                                           ഗ്രാമ്യമായ  അഭിനയ വഴികളില്‍ സഞ്ചരിക്കാതെ തന്നെ ദമയന്തി എന്ന കഥാപത്രത്തെ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുമെന്നു കെ.ജി.വാസുദേവന്‍ വീണ്ടും തെളിയിച്ചു.അരുണ്‍ വാര്യരുടെ കേശിനിയും ശ്രദ്ധേയമായി.തുടക്കത്തില്‍ ചെറിയ  ഒച്ചയടപ്പ് അനുഭവപ്പെട്ടെങ്കിലും,തുടര്‍ന്ന് ഭാവപൂറ്ണമായ ആലാപനത്തിലൂടെ സദസ്സിന്റെ പ്രശംസക്കു പാത്രമാവാന്‍ ബാബുനമ്പൂതിരിക്കു കഴിഞ്ഞു.പലപ്പോഴും വെണ്മണി ഹരിദാസ്  ഗംഗാധരന്‍ തുടങ്ങിയവരുടെ ശൈലികള്‍ കൊണ്ട്  അലംക്ര്തമായിരുന്നു ആ സംഗീതം.കലാ.വിനോദ്  ശങ്കിടിയുടെ കരുത്ത് അരങ്ങില്‍ തെളിയിച്ചു.പതിവു രാഗങ്ങളില്‍ തന്നെ പാടി എന്നതും ശ്രദ്ധേയമാണു.കലാ.വിജയക്ര്ഷ്ണന്‍(ചെണ്ട)സദനം ദേവദാസ്(മദ്ദളം)എന്നിവര്‍ അരങ്ങിനു കൊഴുപ്പേകി.ജനകീയത ലക്ഷ്യമിട്ട് പല കളിയരങ്ങുകളിലും പരീക്ഷിച്ച തത്സമയ കഥാവിവരണം ഇവിടെയും പരീക്ഷിക്കുകയുണ്ടായി.പലപ്പോഴും ശ്ലോകങ്ങളുടെ ആലാപനഭംഗി നഷ്ടപ്പെടാന്‍ അതു കാരണമായി.മാത്രമല്ല മുദ്രകള്‍ ഓരോന്നിനും അര്‍ത്ഥം പറയുന്ന രീതി സ്വീകരിച്ചതിനാല്‍ നടന്‍ പ്രകടിപ്പിച്ച ആശയവുമായി പൊരുത്തപ്പെടാത്ത വിധമായിരുന്നു ചില ഭാഗങ്ങളില്‍ അതിന്റെ തര്‍ജ്ജമ.(എല്ലാ മുദ്രകളും അരിയുന്ന ആളുകള്‍ക്കു പോലും തര്‍ജ്ജമയില്‍ ഈ പ്രയാസം അനുഭവപ്പെടുന്നു എന്നതല്ലേ വാസ്തവം)ഇതു കാണികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കി.ഇതിനു പകരം മനോധര്‍മ്മങ്ങള്‍ക്കു മാത്രം അതിന്റെ ആശയങ്ങളുടെ ആകെത്തുക കാ‍ണികള്‍ക്കു സംവദിക്കും വിധം ത്ര്ജ്ജമ മാറ്റുന്നതു  തന്നെയാണു ഉചിതം. 

Thursday, December 16, 2010

കലാ സന്ധ്യ.2

കഥകളി

          നളചരിതം നാലാംദിവസം   
ഡിസംബര്‍ പതിനെട്ടു  ശനിയാഴ്ച  വൈകുന്നേരം ആറ് മുപ്പതിന് 
  വേദി :പെരിങ്ങോട്  ഹൈസ്കൂള്‍ 
പങ്കെടുക്കുന്നവര്‍
വേഷം   :              ശ്രീ.കലാമണ്ഡലം ബാല സുബ്രഹ്മണ്യന്‍ ,
   ശ്രീ.കലാമണ്ഡലം കെ.ജി.വാസുദേവന്‍
                               ശ്രീ.അരുണ്‍ വാര്യര്‍ 
പാട്ട്       :
                               ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരി
                               ശ്രീ.കലമണ്ഡലം വിനോദ് 
ചെണ്ട   :                ശ്രീ .കലാമണ്ഡലം വിജയകൃഷ്ണന്‍ 
മദ്ദളം     :                ശ്രീ.സദനം ദേവദാസന്‍ 
ചുട്ടി        :                ശ്രീ.ശില്പി ജനാര്‍ദ്ദനന്‍
കോപ്പ്   :                 പൂമുള്ളി മന വക 
                (സംഘാടനം കഥകളി പ്രൊമോഷന്‍ സൊസൈറ്റി )

Saturday, November 6, 2010

കഥകളി ആചാര്യന്‍ കോട്ടക്കല്‍ ഗോപിനായരെ ആദരിച്ചു.

ശ്രീ കെ എം എസ് മാസ്റ്റര്‍ ,ഗോപി ആശാനെ  പൊന്നാട് അണിയിക്കുന്നു
കഥകളി ആചാര്യനു സ്നേഹപൂര്‍വം               പെരിങ്ങോട് :കലാമണ്ഡലം അവാര്‍ഡ് നേടിയ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ഗോപിനായരെ ആദരിച്ചു.ശ്രീ ഗോപിനായരെ ശ്രീ കെ എം എസ് നമ്പൂതിരിപ്പാട്   പൊന്നാട അണിയിച്ചു.. ശിവരാമന്‍ നായര്‍ മാസ്റര്‍ ,എം ശിവശങ്കരന്‍ മാസ്റര്‍ ,പി. ഗോപാലന്‍ നായര്‍ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു .                                         ‘കലാസന്ധ്യ’ ഉദ്ഘാടനം ചെയ്തു
ബ്രഹ്മശ്രീ കാഞ്ഞൂര്‍  കൃഷ്ണന്‍നമ്പൂതിരിപ്പാട്
 ക്ലാസ്സിക് കലകള്‍ ആസ്വദിക്കുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സൊസൈറ്റി ആവിഷ്കരിച്ച കലാസന്ധ്യ  ശ്രീ കെ .എം .എസ്‌ . നമ്പൂതിരിപ്പാടിന്റെ  അധ്യക്ഷതയില്‍ കലാമര്‍മ്മജ്ഞനും സംഗീതജ്ഞനും ആയ ബ്രഹ്മശ്രീ  കാഞ്ഞൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട്  ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടത്തിന്റ്റെ പാരമ്പര്യത്തെയും ചരിത്രത്തേയും കുറിച്ചു പ്രതിപാദിച്ച അദ്ദേഹം മോഹിനിയാട്ടത്തിനു ഒരു ഏകീകരിച്ച  സിലബസ്സ് .അനിവാര്യമാണെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു..തുടര്‍ന്നു വിനീതാ നെടുങ്ങാടിയുടെ മോഹിനിയാട്ടവും അരങ്ങേറി
.
   

Thursday, November 4, 2010

കഥകളി ആചാര്യനെ ആദരിക്കുന്നു

കലാ മണ്ഡലത്തിന്റെ കലാ രത്നം അവാര്‍ഡു നേടിയ കഥകളി ആചാര്യന്‍ ശ്രീ കോട്ടക്കല്‍ ഗോപി നായരെ ആദരിക്കുന്നു.പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സോസൈടി ആണ് ആശാന് സ്വീകരണം ഒരുക്കിയിട്ടുള്ളത് .നവംബര്‍ അഞ്ചിന് (വെള്ളി)വൈകുന്നേരം ആറ് മണിക്ക് പെരിങ്ങോട് ഹൈസ്കൂളില്‍ വച്ചാണ് സ്വീകരണം .  ദീര്‍ഘമായ ഒരു ഇടവേളക്കു ശേഷം നവോന്മേഷത്ത്തോടെ പെരിങ്ങ്ടിന്റെയും പരസര പ്രദേശത്തിന്റെയും കലാ ആസ്വാദനത്തിനു പുതിയ മാനം നല്‍കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന കഥകളി പ്രൊമോഷന്‍ സോസൈടി യുടെ ആദ്യ പരിപാടിയോട് (വിനീത നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം )അനുബന്ധിച്ചു  തന്നെ ഈ സ്വീകരണം ഒരുക്കാനുള്ള അവസരം ലഭിച്ചതിനെ ഒരു ഭാഗ്യമായി കരുതുന്നു പെരിങ്ങോട്ടുകാര്‍.

Wednesday, October 27, 2010

ആദ്യ   പരിപാടിയിലേക്ക്   സ്വാഗതം
 പ്രോഗ്രാം നോട്ടീസ് 

Friday, October 22, 2010

kathakali promotion society

കഥകളി  പ്രൊമോഷന്‍ സൊസൈറ്റി ഇന്നലെ ഇന്ന്
കഥകളിയുടെ വളര്‍ച്ചക്ക് വേണ്ടി അഭിമാനാര്‍ഹമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ഈ സ്ഥ്ഹാപനം പെരിങ്ങോടിന്റെ സാംസ്കാരിക ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നു.പെരിങ്ങോട് ഹൈസ്കൂള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഈ സോസൈടി ശ്രീ കെ എം എസ്‌ നമ്പൂതിരിപ്പാട്,പി. ഗോപാലന്‍ നായര്‍ ,തുടങ്ങിയ കലാ  സ്നേഹികളുടെ  ശ്രമഫലമായി രൂപം കൊണ്ടിട്ടു ഏതാണ്ട് രണ്ടു പതിറ്റാണ്ടില്‍ അധികമായി.ശ്രീ കെ വി ഉണ്ണികൃഷ്ണന്‍ ,എന്‍. പരമേശ്വരന്‍ നമ്പൂതിരി മാസ്റെര്‍ തുടങ്ങിയവരുടെ ചുമതലയില്‍ സോസൈടി ധാരാളം കഥകളി അരങ്ങുകള്‍ സംഘടിപ്പിച്ചു.ശ്രീ വി.പി.രാമകൃഷ്ണന്‍ നായര്‍,തിരൂര്‍ നമ്പീശന്‍ ,പ്രഭാകര പൊതുവാള്‍ എന്നിവരെ അധ്യാപകരായി നിയമിച്ചു കൊണ്ടു സ്കൂളില്‍ കഥകളി പഠനവും ആരംഭ്ചിരുന്നു.പക്ഷെ സര്‍ക്കാരില്‍ നിന്നും അനുകൂലമായ സമീപനം ലഭികാത്തതിനാല്‍ സാമ്പത്തിക ക്ലേശം മൂലം അഭ്യസനം നിറുത്തി വക്കെണ്ടാതായി വരിക ആയിരുന്നു.പിന്നീട് കലാമണ്ഡലം   സൂര്യ   നാരായണന്‍ ,കലാമണ്ഡലം  ശ്രീകുമാര്‍  എന്നിവരെ ഉള്‍പ്പെടുത്തി ക്ലാസ്സ്‌ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു.പക്ഷെ കാലഘട്ടതിനെയും സമൂഹത്തിന്റെയും മാറ്റങ്ങള്‍ക്കിടയില്‍ പൊതുവേ ക്ലാസ്സിക് കലകള്‍ക്ക് നേരിട്ട ക്ഷീണം സോസൈടിയെയും ബാധിച്ചു.അങ്ങനെ ചില അനുസ്മരണങ്ങളില്‍ മാത്രം ഒതുങ്ങി,പ്രൌഡ ഗംബീരമായ ആ ഗതകാല സ്മരണകള്‍ അയവിറക്കി കഴിയുകയായിരുന്നു ഈ കലാ സ്ഥാപനം .
കഴിഞ്ഞ മാസം പെരിങ്ങോട്ടെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കലാസ്നേഹികള്‍ ഒന്നിച്ചു ചേരുകയും ഈ സോസൈടിയെ അതിനെ പൂര്‍വ ഗരിമയിലേക്ക് ഉയര്‍ത്തി കൊണ്ടു വരണമെന്ന് തീരുമാന്ക്കുകയും ചെയ്തു.അതിനായി സര്‍വശ്രീ കോട്ടക്കല്‍ ഗോപി നായര്‍ ,പി.എം.നാരായണന്‍ നമ്പൂതിരിപ്പാട്   ,പി.എം .വാസുദേവന്‍  നമ്പൂതിരിപ്പാട്  ,എന്നിവര്‍ രക്ഷാധികാരികളും കെ.എം.എസ്‌. നമ്പൂതിരിപ്പാട് (പ്രസ്ടന്റ്റ്)കെ.വി.ഉണ്ണികൃഷ്ണന്‍ (സെക്രടറി)സുരേഷ്,മോഹനന്‍(ജോ.സെക്രടരിമാര്‍ )എന്നിവരടങ്ങുന്ന പ്രവര്‍ത്തക സമിതി രൂപീകരിച്ചു.എം ശിവശങ്കരന്‍ മാസ്റര്‍ ,ശിവരാമന്‍ നായര്‍ മാസ്റര്‍ തുടങ്ങിയവരുടെ സജീവ നേതൃത്വത്തില്‍ ഭാവി പരിപാടികള്‍ ആവിഷ്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.കഥകളി,ശാസ്ത്രീയ സംഗീതം,ഭാരത നാട്യം മോഹിനിയാട്ടം ,ചാക്യാര്‍ കൂത്ത് ,തുടങ്ങിയ,ക്ലാസ്സിക് കലകള്‍ ആസ്വദിക്കുവാന്‍ അവസരം ഒരുക്കുക എന്നാ ലക്ഷ്യത്തോടെ പ്രതിമാസം ഒന്ന് വീതം അഞ്ചു പരിപാടികള്‍ അടങ്ങുന്ന ഒരു പാകാജിനാണ് ഈ വര്ഷം ഊന്നല്‍ കൊടുക്കുന്നത്.സോസൈടിയുടെ ഈ വര്‍ഷത്തെ ആദ്യ പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ ആദ്യ വാരത്തില്‍ ആയിരിക്കും.നിശ്ചിത തുക അടച്ചു അംഗങ്ങള്‍ ആകുന്നവര്‍ക്ക് പുറമേ പ്രത്യക പാസ്‌ എടുക്കുന്നവ്ര്‍ക്കും പരിപാടികള്‍ കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട് .അംഗത്വ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു പോകുന്നു.