Saturday, November 6, 2010

കഥകളി ആചാര്യന്‍ കോട്ടക്കല്‍ ഗോപിനായരെ ആദരിച്ചു.

ശ്രീ കെ എം എസ് മാസ്റ്റര്‍ ,ഗോപി ആശാനെ  പൊന്നാട് അണിയിക്കുന്നു
കഥകളി ആചാര്യനു സ്നേഹപൂര്‍വം               പെരിങ്ങോട് :കലാമണ്ഡലം അവാര്‍ഡ് നേടിയ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ഗോപിനായരെ ആദരിച്ചു.ശ്രീ ഗോപിനായരെ ശ്രീ കെ എം എസ് നമ്പൂതിരിപ്പാട്   പൊന്നാട അണിയിച്ചു.. ശിവരാമന്‍ നായര്‍ മാസ്റര്‍ ,എം ശിവശങ്കരന്‍ മാസ്റര്‍ ,പി. ഗോപാലന്‍ നായര്‍ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു .                                         ‘കലാസന്ധ്യ’ ഉദ്ഘാടനം ചെയ്തു
ബ്രഹ്മശ്രീ കാഞ്ഞൂര്‍  കൃഷ്ണന്‍നമ്പൂതിരിപ്പാട്
 ക്ലാസ്സിക് കലകള്‍ ആസ്വദിക്കുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സൊസൈറ്റി ആവിഷ്കരിച്ച കലാസന്ധ്യ  ശ്രീ കെ .എം .എസ്‌ . നമ്പൂതിരിപ്പാടിന്റെ  അധ്യക്ഷതയില്‍ കലാമര്‍മ്മജ്ഞനും സംഗീതജ്ഞനും ആയ ബ്രഹ്മശ്രീ  കാഞ്ഞൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട്  ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടത്തിന്റ്റെ പാരമ്പര്യത്തെയും ചരിത്രത്തേയും കുറിച്ചു പ്രതിപാദിച്ച അദ്ദേഹം മോഹിനിയാട്ടത്തിനു ഒരു ഏകീകരിച്ച  സിലബസ്സ് .അനിവാര്യമാണെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു..തുടര്‍ന്നു വിനീതാ നെടുങ്ങാടിയുടെ മോഹിനിയാട്ടവും അരങ്ങേറി
.
   

Thursday, November 4, 2010

കഥകളി ആചാര്യനെ ആദരിക്കുന്നു

കലാ മണ്ഡലത്തിന്റെ കലാ രത്നം അവാര്‍ഡു നേടിയ കഥകളി ആചാര്യന്‍ ശ്രീ കോട്ടക്കല്‍ ഗോപി നായരെ ആദരിക്കുന്നു.പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സോസൈടി ആണ് ആശാന് സ്വീകരണം ഒരുക്കിയിട്ടുള്ളത് .നവംബര്‍ അഞ്ചിന് (വെള്ളി)വൈകുന്നേരം ആറ് മണിക്ക് പെരിങ്ങോട് ഹൈസ്കൂളില്‍ വച്ചാണ് സ്വീകരണം .  ദീര്‍ഘമായ ഒരു ഇടവേളക്കു ശേഷം നവോന്മേഷത്ത്തോടെ പെരിങ്ങ്ടിന്റെയും പരസര പ്രദേശത്തിന്റെയും കലാ ആസ്വാദനത്തിനു പുതിയ മാനം നല്‍കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന കഥകളി പ്രൊമോഷന്‍ സോസൈടി യുടെ ആദ്യ പരിപാടിയോട് (വിനീത നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം )അനുബന്ധിച്ചു  തന്നെ ഈ സ്വീകരണം ഒരുക്കാനുള്ള അവസരം ലഭിച്ചതിനെ ഒരു ഭാഗ്യമായി കരുതുന്നു പെരിങ്ങോട്ടുകാര്‍.